നാഗർകോവിൽ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ നാഗർകോവിൽ കോർപ്പറേഷനിൽ 21 വാർഡുകൾ ഡി.എം.കെ പിടിച്ചെടുത്തു. ആകെയുള്ളത് 52 വാർഡുകളാണ് ഇതിൽ ഡി.എം.കെയ്ക്ക് 21 സീറ്റും, കോൺഗ്രസിന് 6,എം. ഡി.എം.കെ 1, എ.ഡിഎം.കെ 5, എൻ.ഡി.എ 7, തമിഴ് ടി.എം.കെ (തമിഴ് മാനില കോൺഗ്രസ്‌) 1, സ്വതന്ത്ര സ്ഥാനാർത്ഥി 1 എന്നിവരാണ് വിജയിച്ചത്. നാഗർകോവിൽ കോർപ്പറേഷനിലെ മേയർ സ്ഥാനം ഡി.എം.കെ കരസ്ഥമാക്കി.