
തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെയാണ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ എം.ശിവശങ്കർ പുസ്തകമെഴുതിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. അനുമതിയില്ലാതെയാണ് ശിവശങ്കർ പുസ്തകം എഴുതിയതെന്ന കാര്യം ആദ്യമായിട്ടാണ് സർക്കാർ സ്ഥിരീകരിക്കുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതിയായ ശിവശങ്കർ ജയിലിൽ കിടന്ന കാലത്തെ അനുഭവങ്ങളാണ് പുസ്തകമാക്കിയത്. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിലെഴുതിയ പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെ കേസിലെ കൂട്ടുപ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത് വിവാദമായിരുന്നു.