
തിരുവനന്തപുരം :വകുപ്പുകളുടെ ഏകീകരണത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിലെ എൻജിനിയറിംഗ് ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കരുതെന്നാവശ്യപ്പെട്ട് കേരള എൻജിയനിയറിംഗ് സ്റ്റാഫ് അസോസിയേഷൻ (കെ.ഇ.എസ്.എ) പബ്ലിക് ഓഫീസിനു മുന്നിൽ ഇന്ന് ആത്മാഭിമാന ധർണ നടത്തും. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്യും. കെ.ഇ.എസ്.എ സംസ്ഥാന പ്രസിഡന്റ് പി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി പി.എ.രാജീവ്,ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്.സജീവ്,ജില്ലാ സെക്രട്ടറിമാരായ ജെ.ശിവരാജൻ,കെ.സുരകുമാർ എന്നിവർ സംസാരിക്കും. എൽ.എസ്.ജി.ഡി എൻജിനിയറിംഗ് വിഭാഗത്തിന്റെ അവകാശങ്ങൾ നിലനിർത്തുക, തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സ്‌പെഷ്യൽ റൂൾ അതേപടി നിലനിർത്തുക, അശാസ്ത്രീയമായ കരടുരേഖ തള്ളിക്കളയുക, സർവീസ് സംഘടനകളുമായി കരടുരേഖ ചർച്ച ചെയ്യുക എന്നീ ആവശ്യങ്ങൾ ഉയർത്തിവച്ചു കൊണ്ടാണ് ആത്മാഭിമാന ധർണ സംഘടിപ്പിച്ചിരിക്കുന്നത്.