തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ നാലാം സമ്മേളനത്തിലെ ചെയർമാൻമാരുടെ പാനലിലേക്ക് ഡി.കെ. മുരളി, ജി.എസ്. ജയലാൽ, മഞ്ഞളാംകുഴി അലി എന്നിവരെ തിരഞ്ഞെടുത്തു.
അന്തരിച്ച മുൻ എം.എൽ.എമാരായ എ. യുനുസ്‌കുഞ്ഞ്, ഇ. ശങ്കരൻ, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ എന്നിവരുടെ നിര്യാണത്തിൽ നിയമസഭ അനുശോചിച്ചു. അംഗങ്ങൾ ഒരുമിനിറ്റ് എഴുന്നേറ്റുനിന്ന് മൗനം ആചരിച്ചു.