തിരുവനന്തപുരം:വഞ്ചിയൂർ കോടതിക്ക് സമീപത്തുണ്ടായിരുന്ന തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ്,മാർച്ച് ഒന്നു മുതൽ കടകംപള്ളി മിനി സിവിൽ സ്‌റ്റേഷനിലെ മൂന്നാമത്തെ നിലയിൽ പ്രവർത്തിക്കും. പുതിയ ഓഫീസിന്റെ ഉദ്ഘാടനം 28ന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മാർച്ച് ഒന്ന് മുതൽ പൊതുജനങ്ങൾക്ക് സപ്ളൈ ഓഫീസ് സേവനങ്ങൾ കടകംപള്ളി മിനി സിവിൽ സ്‌റ്റേഷനിലെ ഓഫീസിൽ ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ സി.എസ്. ഉണ്ണികൃഷ്ണകുമാർ അറിയിച്ചു.