വർക്കല:ഇടവ വെൺകുളം മംഗല്യേശ്വരി ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 3ന് ആരംഭിക്കും.രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.30ന് ഭാഗവതപാരായണം,8.30ന് വാദ്യമേളങ്ങളോടെ കലശം, വൈകുന്നേരം 6.15ന് സോപാനസംഗീതം, രാത്രി 7.30ന് ആത്മീയപ്രഭാഷണം.4ന് രാവിലെ 7ന് പൊങ്കാല, രാത്രി 7.30ന് മേജർസെറ്റ് കഥകളി. സമാപനദിവസം വരെ എല്ലാദിവസവും രാവിലെ 7ന് ക്ഷേത്രസന്നിധിയിൽ ഭക്തജനങ്ങൾക്ക് പൊങ്കാല സമർപ്പണം നടത്താവുന്നതാണ്. 5ന് രാത്രി 7.30ന് വിഷ്വൽ ഭജന. 6ന് രാത്രി 7.30ന് പിന്നണിഗായിക ലൗലി ജനാർദ്ദനൻ നയിക്കുന്ന ഗാനോത്സവം. 7ന് രാത്രി 7.30ന് ഗന്ധർവ്വസംഗീതം ഓർക്കസ്ട്രയുടെ സെമിക്ലാസിക് ആന്റ് ഭക്തിഗാനമേള, 8ന് രാത്രി 7.30ന് കരോക്കെ ഭക്തിഗാനസുധ.9ന് രാവിലെ 5ന് സപ്താഭിഷേകം,രാത്രി 7.30ന് കർമ്മഡാൻസ് ഗ്രൂപ്പിന്റെ നൃത്തനൃത്യങ്ങൾ.10ന് രാവിലെ 5ന് അഷ്ടാഭിഷേകം, രാത്രി 7.30ന് അക്ഷയ് ആറ്റിങ്ങലിന്റെ വയലിൻകച്ചേരി. 11ന് രാവിലെ 5ന് നവാഭിഷേകം,വൈകിട്ട് 5ന് ഐശ്വര്യവിളക്ക്, 5.40ന് പൂമൂടൽ, രാത്രി 7.30ന് ചിലമ്പ് നൃത്ത വിദ്യാലയത്തിന്റെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്. 12ന് രാവിലെ 4.30ന് കളഭാഭിഷേകം.5ന് ഉരുൾ സന്ധിപ്പ്, 5.45ന് ഗണപതിഹോമം,7ന് പൊങ്കാല, 7.30ന് ഭാഗവതപാരായണം,വൈകിട്ട് 6ന് ദേവിപ്രദക്ഷിണം,രാത്രി 7.15ന് ചികിത്സാസഹായ വിതരണം,7.30ന് സേവയും വിളക്കും,8ന് ആറ്റിങ്ങൽ സെവൻ ബീറ്റ്സിന്റെ കരോക്കെ ഗാനമേള.