തിരുവനന്തപുരം: സി.പി.ഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം ജി. രാജീവ് (54) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുടപ്പനക്കുന്ന് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, വട്ടിയൂർക്കാവ് മണ്ഡലം സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
കുടപ്പനക്കുന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. ഗോപിനാഥൻ നായരാണ് പിതാവ്. മാതാവ്: കല്യാണിക്കുട്ടിയമ്മ. സഹോദരങ്ങൾ: ഉഷ, സജീവ്, പ്രദീപ്. സംസ്‌കാരം രാത്രി ഒമ്പതിന് കുടപ്പനക്കുന്നിലെ വീട്ടുവളപ്പിൽ നടന്നു. പന്ന്യൻ രവീന്ദ്രൻ, മന്ത്രി ജി.ആർ. അനിൽ, വി. ശശി എം.എൽ.എ, സത്യൻ മൊകേരി, മാങ്കോട് രാധാകൃഷ്‌ണൻ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.