chenkal-temple

പാറശാല:മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പതിനൊന്ന് ദിവസങ്ങളിലായി നടക്കുന്ന മഹാരുദ്ര യജ്ഞത്തിൽ പങ്കെടുക്കുന്നതിനായി വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.മഹാരുദ്ര യജ്ഞത്തിന്റെ ആറാം ദിവസമായ ഇന്നലെ യജ്ഞശാലയെ വലം വയ്ക്കുന്നതിനും അഭിഷേക ദർശനത്തെ തുടർന്ന് തീർത്ഥം സ്വീകരിക്കുന്നതിനുമുള്ള ഭക്തജനത്തിരക്ക് നിയന്ത്രണാതീതമായി. 27ന് നടക്കുന്ന കലശാഭിഷേകത്തോടെ ഈ വർഷത്തെ മഹാരുദ്ര യജ്ഞം അവസാനിക്കും.അന്നേ ദിവസം ദിവസം രാത്രി 9 ന് പള്ളിവേട്ട നടക്കും. 28 ന് വൈകുന്നേരം കാഞ്ഞിരംമുട്ട് കടവിൽ നടക്കുന്ന ആറാട്ടിനായി വൈകുന്നേരം 3.30 ന് പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ വർണ്ണശബളമായ ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് തിരിക്കുന്നതാണ്. മഹാശിവരാത്രി ദിനമായ മാർച്ച് ഒന്നിന് വൈകിട്ട് 4.30ന് ക്ഷേത്രത്തിൽ നടക്കുന്ന ഭസ്മാഭിഷേകത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കും.ഭസ്മാഭിഷേകത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഭക്ത ജനങ്ങൾ കമ്മിറ്റി ഓഫീസിൽ എത്തി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.