
ഉഴമലയ്ക്കൽ:വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ചക്രപാണിപുരം ഡിവിഷനിൽ പദ്ധതി വഹിതത്തിലെ അഞ്ച് ലക്ഷം ചെലവഴിച്ച് പൂർത്തീകരിച്ച പനയ്ക്കോട് പുള്ളിക്കോണം ക്രോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ.എസ്.ലാൽ നിർവഹിച്ചു.പുള്ളിക്കോണത്ത് നടന്ന റോഡ് സമർപ്പണ യോഗം തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം സന്ധ്യ.എസ്.നായർ,അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗം അശോകൻ,നിധീഷ്,മുരളി,സോമൻ, ശ്രീജിത്ത്,അജയൻ,രാഹുൽ,ഷീല,പ്രകാശൻ,അജയൻ തുടങ്ങിയവർ സംസാരിച്ചു.