
തിരുവനന്തപുരം:ഉളളൂർ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയിട്ടുളള മഹാകവി ഉളളൂർ സ്‌മാരക സാഹിത്യ അവാർഡിന് കൃതികൾ ക്ഷണിച്ചു.ഇത്തവണ കവിതയ്‌ക്കാണ് അവാർഡ്. പതിനായിരത്തൊന്നു രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കഴിഞ്ഞ മൂന്ന് വർഷത്തിനകം പ്രസിദ്ധീകരിച്ചിട്ടുളള ഗ്രന്ഥങ്ങളാണ് പരിഗണിക്കുന്നത്.സെക്രട്ടറി,ഉളളൂർ സർവീസ് സഹകരണ ബാങ്ക്,പോങ്ങുംമൂട്,മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലാണ് കൃതികൾ അയയ്‌ക്കേണ്ടത്.