
തിരുവനന്തപുരം : ശ്രീമദ് ശാശ്വതികാനന്ദസ്വാമി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വാമി ശാശ്വതികാനന്ദയുടെ 72-ാമത് ജയന്തി ആഘോഷിച്ചു. ശിവഗിരിമഠത്തിൽ ഗുരുപൂജയും, സ്വാമി ശാശ്വതികാനന്ദ സ്മൃതിഭൂമിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ദീപം തെളിച്ച് പുഷ്പാർച്ചനയും നടത്തി. മണക്കാട് ശ്രീമദ് ശാശ്വതികാനന്ദ സ്വാമി റോഡിലുള്ള സ്വാമിയുടെ ജന്മഗൃഹത്തിൽ നടന്ന ചടങ്ങിൽ മാതാ ഗുരുപ്രിയ ദീപം തെളിച്ചു.എസ്.എൻ.ഡി.പി യോഗം ഐരാണിമുട്ടം ശാഖാഹാളിൽ നടന്ന മതാതീത ആത്മീയ സമ്മേളനം മുൻമന്ത്രി സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ മണക്കാട് സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. ഡോ. ക്ളാറൻസ് മിറാൻഡ, ഡോ. എൻ. വിശ്വനാഥൻ, കൗൺസിലർമാരായ ഡി. സജുലാൽ, സി. ഉണ്ണികൃഷ്ണൻ, ശാഖാ സെക്രട്ടറി എസ്. വിജയൻ, കെ.എസ്.ശിവരാജൻ,അരുവിപ്പുറം ശ്രീകുമാർ,കെ.ജയധരൻ, ബാബുമോഹൻ, മുരുകേശൻ, സി. മഹേശ്വരി, മനോജ് ബാബു, കെ.എൽ. അശോക് കുമാർ എന്നിവർ സംസാരിച്ചു.