
തിരുവനന്തപുരം:എസ്.യു.ടി നഴ്സിംഗ് സ്‌കൂളിലെ യൂത്ത് റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രക്തദാന യജ്ഞം സംഘടിപ്പിച്ചു.യൂത്ത് റെഡ് ക്രോസ് സൊസൈറ്റിയുടെ കേരളത്തിലെ ആദ്യത്തെ യൂണിറ്റിലെ 20 വിദ്യാർത്ഥികളാണ് രക്തദാന യജ്ഞം സംഘടിപ്പിച്ച് സേവനങ്ങൾക്ക് തുടക്കമിട്ടത്. എസ്.യു.ടി ആശുപത്രി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി രക്തദാനം ഉദ്ഘാടനം ചെയ്തു.നഴ്സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ അനുരാധ ഹോമിൻ,ചീഫ് ലൈസൺ ഓഫീസർ രാധാകൃഷ്ണൻ നായർ,നഴ്സിംഗ് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ അശ്വതി,ബ്ലഡ് ബാങ്ക് ഇൻചാർജ് രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.