
കള്ളിക്കാട്:നെയ്യാർഡാം കുടുംബാരോഗ്യ കേന്ദ്രത്തിൽ സി.കെ.ഹരീന്ദ്രൻ.എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മന്ദിരവും എം.എൽ.എ ഫണ്ട് വിനിയോഗിച്ച് വാങ്ങി നൽകിയ ആംബുലൻസും മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി .ലാൽകൃഷ്ണൻ,കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ,ജില്ലാപഞ്ചായത്തംഗം രാധിക ടീച്ചർ,ബ്ലോക്ക് പഞ്ചായത്തംഗം സതീഷ്കുമാർ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു.വി.രാജേഷ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സദാശിവൻ കാണി,എൻ.എച്ച്.എം ഡി.പി.എം ഡോ.ആശ വിജയൻ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അഷ്റഫ് ഖാൻ, ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് പി.എസ്,എം. എം.മാത്യുകുട്ടി,കെ.സുനിൽകുമാർ,സി.ജനാർദ്ദനൻ നായർ,ബി.രാധാകൃഷ്ണൻ,സുരേന്ദ്രൻ കള്ളിക്കാട്,മെഡിക്കൽ ഓഫീസർ ഡോ. അജോഷ് തമ്പി.റ്റി.എസ് തുടങ്ങിയവർ സംസാരിച്ചു.