പാലോട്:നന്ദിയോട് ആലംപാറ ദേവീ ക്ഷേത്രത്തിലെ ദേശീയ മഹോത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാല നാളെ രാവിലെ 10.30ന് നടക്കും.ഇന്ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8 ന് പുഷ്പാഭിഷേകം, വൈകുന്നേരം 7 ന് തോറ്റംപാട്ട്, 8.30 ന് വെള്ളപുറം തൂക്കം, 9.30 ന് പള്ളിവേട്ട ,വിളക്ക്. നാളെ രാവിലെ 4.45 ന് തൃക്കണി ദർശനം, 7ന് ഉരുൾ, തുലാഭാരം, പന്തീരടിപൂജ, 8 ന് പുഷ്പാഭിഷേകം, 9 ന് മഹാമൃത്യുജ്ഞയഹോമം, 10 ന് മെഡിക്കൽ ക്യാമ്പ് , 10.30 ന് കാപ്പഴിച്ച് അരയിരുത്ത് പാട്ട്, 12 ന് അന്നദാനം, 12.50 പൊങ്കാല നിവേദ്യം, വൈകുന്നേരം 5.30ന് തൂക്കം ചമയിക്കൽ ഘോഷയാത്ര, 6.30ന് വില്ലിൽ തൂക്കം, 8.30 ന് ആറാട്ട്, 10 ന് വിളക്ക്, കുത്തിയോട്ടം, താലപ്പൊലി, 11ന് തൃക്കൊടിയിറക്ക്, പഞ്ചവിംശതി,രാത്രി 11.30 ന് ഗാനമേള