തിരുവനന്തപുരം:ജില്ലയിൽ റോഡപകടങ്ങളും വാഹനാപകടങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ റോഡ് ആക്സിഡന്റ് ആക്ഷൻ ഫാറത്തിന്റെ(റാഫ്)ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30ന് സെക്രട്ടറിയേറ്റ് പടിക്കൽ വാഹനാപകട നിവാരണക്കൂട്ടായ്മ സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് വി.അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റും മുൻ കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ബി.വിനോദ് കുമാർ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.തുടർന്ന് റാഫ് വനിതാ ഫാറം പ്രവർത്തകർ റോഡ് സുരക്ഷാ ലഘുലേഖയുടെ വിതരണവും നടത്തും.