കോവളം: പാച്ചല്ലൂർ (ചുടുകാട് ) ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം മാർച്ച് 1 മുതൽ 11 വരെ നടക്കും. 1ന് രാവിലെ 4.30 നും 5 നും മദ്ധ്യേ ദേവിയെ പുറത്തെഴുന്നെള്ളിപ്പ്, കരിമരുന്ന് പ്രയോഗം, സമൂഹപൊങ്കാല, 6.30 ന് ഗണപതിഹോമം, 7 ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12 ന് സമൂഹസദ്യ, വൈകിട്ട് 5.30 ന് ക്ഷേത്രതന്ത്രി പാണാവള്ളി അശോകന്റെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് തുടർന്ന് അങ്കുരാർപ്പണം, രാത്രി 8.30 നും 9 നും മദ്ധ്യേ കുത്തിയോട്ട നേർച്ചക്കാർ പള്ളിപ്പലകയിൽ പണം വെയ്പ് കർമ്മം. തുടർന്ന് ഭദ്രകാളിപ്പാട്ട് ആരംഭം. 2ന് രാവിലെ 8 മുതൽ ശ്രീനാരായണ ഗുരുദേവ ഭാഗവതപാരായണവും പ്രഭാഷണവും. 3 ന് രാവിലെ 8 മുതൽ നാരായണീയ പാരായണം. 4 ന് രാവിലെ 8 മുതൽ ശ്രീമദ് ശങ്കരാചാര്യ വിരചിത സൗന്ദര്യലഹരി പാരായണം. 5 ന് പതിവ് പൂജകൾ. 6 ന് രാവിലെ 7 മുതൽ നാരായണീയ പാരായണം. 7 ന് രാവിലെ 5.30 ന് ശതകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, 6.45 ന് ഉരുൾ നേർച്ച, 7.30 മുതൽ കുട്ടികളെ നടയ്ക്കിരുത്തൽ, 10 ന് ഉച്ചപൂജ, ശ്രീഭുതബലി, വൈകിട്ട് 4 ന് ദേവിയെ പുറത്തെഴുന്നെള്ളിച്ച് പച്ചപന്തലിൽ കുടിയിരുത്തൽ, ചൂരൽകുത്ത്, കരിമരുന്ന് പ്രയോഗം, എഴുന്നെള്ളിപ്പ്. 8 ന് ഉച്ചയ്ക്ക് 12 ന് പൊങ്കാലയ്ക്ക് അടുപ്പ് വെട്ടൽ, 3 ന് പൊങ്കാല നിവേദ്യം, രാത്രി 6.30 മുതൽ 8.30 വരെ ചമയവിളക്ക് നേർച്ചാ സ്വീകരണം. രാത്രി 9 ന് ചുടുകാടമ്മ വിദ്യാ വിജയ പുരസ്‌ക്കാരം, രാത്രി 11.30 ന് എഴുന്നെള്ളിപ്പ്. 9 ന് രാത്രി 8 ന് പള്ളിവേട്ട, പള്ളി നിദ്ര. 10 ന് രാത്രി 9 ന് ആറാട്ടിന് പുറപ്പാട്. ആറാട്ടിന് ശേഷം കൊടിയിറക്കി ദേവിയെ അകത്തെഴുന്നെള്ളിക്കുന്നു. 11 ന് പതിവ് പൂജകൾ.