agri

വെഞ്ഞാറമൂട്:കർഷക മോർച്ച വാമനപുരം മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നെല്ലനാട് പഞ്ചായത്ത് കർഷക കൂട്ടായ്മയും ബൂത്ത്‌ സമ്മേളനവും ദീന ദയാൽ,ജി.രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും നടന്നു. കൂട്ടായ്മ കർഷകമോർച്ച സംസ്ഥാന സമിതി അംഗവും വാമനപുരം മണ്ഡലം പ്രഭാരിയുമായ ശ്രീജിത്ത്‌ എസ്.നായർ ഉദ്ഘാടനം ചെയ്തു.കർഷകമോർച്ച വാമനപുരം മണ്ഡലം ജനറൽ സെക്രട്ടറി ഭാസി കീഴായിക്കോണം അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികളായ ഗോപൻ,രാജേന്ദ്രൻ നായർ,മദന മോഹനൻ നായർ,സുകുമാരൻ നായർ എന്നിവർ പങ്കെടുത്തു.