sabha

തിരുവനന്തപുരം:തിരുവന്തപുരം ലത്തീൻ അതിരൂപത നിയുക്ത മെത്രാപ്പോലീത്ത മോൺ. തോമസ് ജെ നെറ്റോയുടെ മെത്രാഭിഷേക – ആഘോഷ സംഘാടക സമിതിയുടെ മീഡിയ സെന്റർ പ്രവർത്തനം ആരംഭിച്ചു. വെള്ളയമ്പലം ബിഷപ് ഹൗസിൽ ജീവനും വെളിച്ചവും ഓഫീസിൽ പ്രവർത്തിക്കുന്ന മീഡിയ സെന്റർ മെത്രാഭിഷേക ആഘോഷ സമിതി ചെയർമാൻ ബിഷപ്പ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.