
കല്ലമ്പലം : ദേശീയ പാതയിൽ കല്ലമ്പലം ആഴാംകോണത്തിനു സമീപം ഗ്യാസ് ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. കല്ലമ്പലം രാജകുമാരിയിലെ ജീവനക്കാരനായ കവലയൂർ കുളമുട്ടം വാടയിൽ വീട്ടിൽ നാസറിന്റെയും ഷാജിലയുടെയും മകൻ അബിൻ (22) ആണ് മരിച്ചത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങവെ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തുനിന്ന് വന്ന ഗ്യാസ് ടാങ്കർ ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അബിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .നബിൻ,ഷബിൻ എന്നിവർ സഹോദരങ്ങളാണ്.
ഫോട്ടോ
അബിൻ