പാലോട്: ബ്രൈമൂർ മണച്ചാല ഫോറസ്റ്റ് സെക്ഷനിലെ വൈഡൂര്യഖനനവുമായി ബന്ധപ്പെട്ട് കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.എസ്. റീഗനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് പരാതി നൽകി. കേരള യൂണിവേഴ്സിറ്റി ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ധാതുക്കൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഖനനത്തിന്റെ കാലപ്പഴക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശാസ്ത്രീയമായി ലഭിച്ചാൽ മാത്രമേ അന്വേഷണവുമായി മുന്നോട്ടുപോകാൻ കഴിയൂ എന്നിരിക്കെ ഫോറസ്റ്റ് ഓഫീസറെ സസ്‌പെൻഡ് ചെയ്ത നടപടി പുനപരിശോധിക്കണമെന്നാണ് ആവശ്യം.