തിരുവനന്തപുരം: സി.എസ്.ബി ബാങ്കിലെ തൊഴിലാളി പ്രശ്നങ്ങളിൽ സർക്കാർ ഇടപെടുമെന്ന് ധനമന്ത്രിക്ക് വേണ്ടി മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. ബാങ്കിന്റെ പ്രവർത്തനം സംസ്ഥാനത്തിന്റെ അധികാരപരിധിയിലല്ല. കേന്ദ്രനയപ്രകാരം സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കുകളുടെ 74 ശതമാനം ഓഹരി വിദേശനിക്ഷേപകർക്കാവാം. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ബാങ്ക് എം.ഡിയുമായുള്ള ചർച്ചയിൽ ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടിൽ സർക്കാർ ഇടപെട്ട് പരിഹാരത്തിന് ശ്രമിക്കുമെന്നും പി.എസ്.സുപാലിന്റെ സബ്മിഷന് മറുപടിയായി മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.