തിരുവനന്തപുരം: കൊച്ചുവേളിയിലെ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി തുറക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കാൻ സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. മാനേജ്മെന്റുമായുള്ള ചർച്ചയ്ക്ക് ശേഷം, കമ്പനിക്കാവശ്യമായ ചൈനാക്ലേ ലഭ്യമാക്കാനുള്ള നടപടിയെടുക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചിരുന്നു. ക്ലേ ലഭിക്കുന്നില്ലെന്നും ഉത്പന്നങ്ങളുടെ വിപണി ഇടിഞ്ഞെന്നുമാണ് കമ്പനി പ്രതിനിധികൾ അറിയിച്ചത്.

കമ്പനി അടച്ചുപൂട്ടിയപ്പോൾ തൊഴിലാളികൾക്ക് ലേ ഓഫ് കോമ്പൻസേഷൻ നൽകണമെന്ന ലേബ‌ർ കമ്മിഷന്റെ നി‌ർദ്ദേശം പാലിക്കാത്തതിന് കമ്പനിക്കെതിരെ തൊഴിൽ വകുപ്പ് നിയമനടപടിയുമായി മുന്നോട്ടുപോവുകയാണെന്നും കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.