1

വിഴിഞ്ഞം:വെങ്ങാനൂർ മേക്കുംകര ശ്രീ നീലകേശി ക്ഷേത്രത്തിൽ പറണേറ്റ് ഉത്സവം 28 മുതൽ ഏപ്രിൽ 23 നടക്കും.11.45ന് തൃക്കൊടിയേറ്റ്.രാത്രി 7.15 ന് സാംസ്‌കാരികസമ്മേളനം,രാത്രി 9ന് വിൽപ്പാട്ട്.മാർച്ച് 1 മുതൽ 4വരെ നിറപറ,മാർച്ച് 3ന് കിടാരക്കുഴി എഴുന്നള്ളത്.5ന് വൈകിട്ട് 6ന് ഭജന, 7.30 ന് കളംകാവൽ,9ന് നൃത്തനൃത്യങ്ങൾ.6ന് രാവിലെ 10ന് സൗജന്യ പ്രമേഹ നിർണായ ക്യാമ്പ്,രാത്രി 7.15ന് ഭക്തിഗാനമേള,8.30ന് നാടകം പാട്ട് പാടുന്ന വെള്ളായി.7 ന് വൈകിട്ട് 6.30 ന് സംഗീതക്കച്ചേരി, 7.30ന് നാടൻപാട്ട്. 8 മുതൽ 10 വരെ നിറപറ, 10ന് വൈകിട്ട് 6ന് കരോക്കെ ഭക്തിഗാനമേള,7.30 ന് കളംകാവൽ,9ന് കഥാപ്രസംഗം.11ന് വൈകിട്ട് 5.30ന് ഭജനമഞ്ജരി, 7.15ന് സംഗീതക്കച്ചേരി,9ന് മ്യൂസിക്കൽ ഫ്യൂഷൻ.12 ന് രാത്രി 8 ന് സ്മൃതിസന്ധ്യ,13മുതൽ19 വരെ നിറപറ. 20 ന് വൈകിട്ട് 5.30 ന് ഭജന, 7 .30 ന് കളംകാവൽ, 9ന് ഓട്ടംതുള്ളൽ. 21ന് രാത്രി7.15 ന് സംഗീതക്കച്ചേരി,8.45ന് നാടകം വേനലവധി.22 വൈകിട്ട് 5.45 ന് ഭക്തിഗാനാമൃതം,7.15 ന്ചാക്യാർകൂത്ത്,8.30ന് സംഗീതക്കച്ചേരി,കരോക്കെഗാനമേള. 23 മുതൽ 26 വരെ നിറപറ. 27ന് വൈകിട്ട് 6ന് സംഗീതാർച്ചന,7.30 ന് കളംകാവൽ,9ന്ഡാൻസ്.28 ന് രാത്രി 7ന് ആത്മീയപ്രഭാഷണം.8.45 ന് ബാലെ ദേവായനം.29 വൈകിട്ട്5.30ന് ഭക്തിഗാനമേള,7.15 ന് സംഗീതക്കച്ചേരി അരങ്ങേറ്റം,9 ന് നാടകം ഉദയം കൊതിച്ചവർ.30 മുതൽ ഏപ്രിൽ5വരെ നിറപറ,ഏപ്രിൽ 1ന് കച്ചേരിനട എഴുന്നള്ളത്.6ന് വൈകിട്ട് 6ന് ഭജന,7.30 കളംകാവൽ, 9 ന് നൃത്തനൃത്യങ്ങൾ.7 ന് ഉച്ചക്ക് 12 ന് സമൂഹസദ്യ,രാത്രി 7 ന് ഗാനമേള.8ന്ഉച്ചക്ക് 12 ന് സമൂഹസദ്യ, വൈകിട്ട് 5ന് തമ്പുരാന് വലിയ പടുക്ക,6 ന് സംഗീത ഗാനാമൃതം, 7.30 ന് മുടിയേറ്റ്,11.30 ന് ഉച്ചബലി.9നും10 നും നിറപറ.11 ന് വൈകിട്ട് 6ന് ഭക്തിഗാനമേള,7.30 ന് കളംകാവൽ,9ന് ഗാനമേള.12വൈകിട്ട് ഹൃദയ നാമജപലഹരി,7.15ന് ആത്മീയ പ്രഭാഷണം.8.30 നാടകം ഇതിഹാസം.13ന് രാത്രി 7.15ന് ക്ലാസിക്കൽ ഡാൻസ്,8ന് ഭക്തിരാഗമാലിക ഭഗവതിതെയ്യം.14ന് രാവിലെ 9ന് പൊങ്കാല, 12 ന് പൊങ്കാല നിവേദ്യം തുടർന്ന് സമൂഹസദ്യ,രാത്രി 8ന് താലപ്പൊലിയോട്കൂടി കളംകാവൽ.15ന് രാവിലെ 8.50 ന് പറണിന് തെങ്ങിന് മുറിക്കാൻ സമയം.7.15ന് സംഗീതസദസ്സ്,8.45 ശാസ്ത്രീയനൃത്ത പരിപാടി.16ന് വൈകിട്ട്4.30ന് ഐശ്വര്യപൂജയും നെയ്വിളക്ക് സമർപ്പണവും.6ന് ഭക്തിഗാനസുധ, 8ന് മ്യൂസിക്കൽ ഫ്യൂഷൻ.17ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,രാത്രി 7.15ന് സാംസ്‌കാരികസമ്മേളനം,9ന് നൃത്തസന്ധ്യ.18ന് രാത്രി 7.15ന് കുച്ചുപ്പുടിനൃത്തം,8.30ന് നാടകം സ്സ്വർണമുഖി.19ന് രാത്രി 8.30ന് കഥകളി.20ന് വൈകിട്ട് 6.15ന് ഭജന,8.30ന് മലബാർ തെയ്യം.21ന് വൈകിട്ട് 6.15 ന് ഭജന,രാത്രി 8ന് കാക്കാരിശിനാടകം.22 ന് രാത്രി 7.30 ഭക്തിഗാനമേള,10ന് ദേവിയെ പറണിൽ എഴുന്നെള്ളിക്കുന്നു.23ന് രാവിലെ 7.30ന് നിലത്തിൽപോര്.തുടർന്ന് ഗുരുസി,ആറാട്ട്.