congress

തിരുവനന്തപുരം: കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരണ പ്രവർത്തനങ്ങൾ 26ന് ആരംഭിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. കെ.പി.സി.സി ആസ്ഥാനത്ത് രാവിലെ 10.30ന് പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രദേശ് റിട്ടേണിംഗ് ഓഫീസർ ജി. പരമേശ്വര, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ വി.കെ. അറിവഴകൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവർ പങ്കെടുക്കും.

അംഗത്വ പ്രവർത്തനങ്ങളുടെ ജില്ലാ ,നിയോജക മണ്ഡലം ചുമതലക്കാർക്ക് ശനിയാഴ്ച രാവിലെ 11.30ന് ഇന്ദിരാഭവനിൽ ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചിട്ടുണ്ട്.