നെയ്യാറ്റിൻകര:പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാൽക്കുളങ്ങര വാർഡ് സമ്പൂർണ്ണ ആരോഗ്യ ഗ്രാമമാക്കാനുള്ള പദ്ധതികളുടെ ഭാഗമായി വാർഡ് തല ആരോഗ്യ പോഷണ സമിതി യോഗം ചേർന്നു.പഞ്ചായത്ത് വൈ.പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി 50 ന് താഴെ പ്രായമുളള മുഴുവൻ പേരേയും രോഗനിർണയ പരിശോധനയ്ക്ക് വിധേയമാക്കും.ചിട്ടയായ വ്യായാമത്തിനും യോഗ പരിശീലനത്തിനും സൗകര്യമൊരുക്കുകയും ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കാനും എല്ലാ വീടുകളിലും അടുക്കളത്തോട്ട നിർമ്മാണത്തിനും മുന്തിയ പരിഗണന നൽകും. കാലവർഷം തുടങ്ങുന്നതിനു മുമ്പ് പ്രധാന ഓടകളും പൊതുനിരത്തുകളും ശുചീകരിക്കും.ഹരിതകർമ്മസേനയുടെ സേവനം പ്രയോജനപ്പെടുത്തി വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും.സമഗ്ര ആരോഗ്യ സർവേയുടെ അടിസ്ഥാനത്തിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.ഗ്രാമപഞ്ചായത്ത് അംഗവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കാനക്കോട് ബാലരാജ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം കാക്കണം മധു,പഞ്ചായത്ത് അസി.സെക്രട്ടറി രഞ്ചിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ബിജിത്ത്,ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സുമാരായ ശീലേഖ,പ്രമീള എന്നിവർ പങ്കെടുത്തു.