ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ആറ്റിങ്ങൽ നഗരസഭയുടെയും നേതൃത്വത്തിലുള്ള ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ ടീം അംഗങ്ങൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു.ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.ടീം ക്യാപ്റ്റൻമാരായ അനൂജ്, ശ്രീരാഗ്, പി.എസ്.കിരൺ എന്നിവർ ഏറ്റുവാങ്ങി. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ,​സെക്രട്ടറി എസ്.വിശ്വനാഥൻ,​ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ,സംസ്ഥാന യുവജന ക്ഷേമബോർഡ് നഗരസഭ യൂത്ത് കോ ഒാർഡിനേറ്റർ ആർ.രാജേഷ് എന്നിവർ സംസാരിച്ചു.