വെഞ്ഞാറമൂട്:കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനം വെഞ്ഞാറമൂട് എസ്.എച്ച് ഒാഡിറ്റോറിയത്തിൽ 25, 26 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.25 ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന ജില്ലാ കൗൺസിൽ യോഗം കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.പ്രദീപ് ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5 ന് നടക്കുന്ന പൊതു സമ്മേളനം എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.ഡി.സി.സി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ് അദ്ധ്യക്ഷത വഹിക്കും.ബി.ആർ.എം ഷഫീർ മുഖ്യ പ്രഭാഷണം നടത്തും.കെ.പി.സി.സി അംഗം ഇ.ഷംസുദീൻ, കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ, ഡി.സി.സി സെക്രട്ടറി വെഞ്ഞാറമൂട് സനൽ എന്നിവർ പങ്കെടുക്കും.ജില്ലാ ട്രഷറർ ഷമീം കിളിമാനൂർ നന്ദി പറയും. 26ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷത വഹിക്കും.ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട് സ്വാഗതം പറയും.സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തും.ആനാട് ജയൻ,ആനക്കുഴി ഷാനവാസ്, അബ്ദുൽ മജീദ്,വട്ടപ്പാറ അനിൽകുമാർ,നിസാം ചിതറ,ബീനാ രാജേന്ദ്രൻ, പ്രദീപ് നാരായണൻ,ബിജു തോമസ്,ഷമീം കിളിമാനൂർ എന്നിവർ പങ്കെടുക്കും.11.45 ന് നടക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം എ.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജില്ലാ വൈസ് പ്രസിഡന്റ് എൻ.സാബു അദ്ധ്യക്ഷത വഹിക്കും, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.സബീർ സ്വാഗതം പറയും, വാമനപുരം യു.ഡി.എഫ് ചെയർമാൻ എൻ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് വി.പി സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി സി.എസ് ദിനേശ് സ്വാഗതം പറയും.സംസ്ഥാന ട്രഷറർ എസ്.സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും.വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി രമണി പി.നായർ ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ ആനക്കുഴി ഷാനവാസ്,നെയ്യാറ്റിൻകര പ്രിൻസ്, അനിൽ വെഞ്ഞാറമൂട്, പ്രദീപ് നാരായണൻ, ഷമീം കിളിമാനൂർ എന്നിവർ പങ്കെടുത്തു.