ആറ്റിങ്ങൽ:ആറ്റിങ്ങൽ കരിച്ചിയിൽ അമ്പലത്തുംവാതുക്കൽ മുടിപ്പുര ദേവീ ക്ഷേത്രത്തിലെ ഉത്സവം 26 മുതൽ മാർച്ച് 5 വരെ നടക്കും. 26ന് രാവിലെ 6.15 ന് അഷ്ടദ്രവ്യ ഗണപതി ഹോമം,7.45 ന് കൊടിമര ഘോഷയാത്ര,8.15 ന് ഭാഗവത പാരായണം, 9 ന് കഞ്ഞി സദ്യ, വൈകിട്ട് 5.15 ന് ഡോ. ശ്യാം എസ്. ദർശന്റെ ആരോഗ്യ ബോധവത്ക്കരണ പ്രഭാഷണം. 5.45 ന് ഉരുൾ നേർച്ച, രാത്രി 7.30 ന് കൊടിയേറ്റ്, 8.15 ന് തോറ്റംപാട്ട്. 27 ന് രാവിലെ 10.30 ന് നാഗരൂട്ട്, രാത്രി 7 ന് മുടിപ്പുര മാതൃ സമിതിയുടെ തിരുവാതിരക്കളി, 28 ന് പതിവ് ഉത്സവ ചടങ്ങുകൾ, രാത്രി 8.15 ന് നൃത്ത നൃത്യങ്ങൾ. മാർച്ച് 1 ന് രാവിലെ 8.30 ന് ആറ്റിങ്ങൽ പൊങ്കാല, 9.30 ന് പ്രഭാതഭക്ഷണം, വൈകിട്ട് 4.30 ന് ഐശ്വര്യപൂജ, രാത്രി 7.30 ന് മാലപ്പുറം പാട്ട്, തുടർന്ന് പാൽപായസ വിതരണം. 2 ന് രാവിലെ 5.15 ന് സമ്പൂർണ നാരായണീയം, 10.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ അന്നദാനം,രാത്രി 7ന് തിരുവാതിരക്കളി, 8ന് മാതൃ സമിതിയുടെ ഭജൻ, 3ന് രാത്രി 7ന് ഭക്തി ഗാനമാലിക. 4ന് രാവിലെ 9ന് എഴുന്നള്ളത്ത് ഘോഷയാത്ര.വൈകിട്ട് 4ന് കുത്തിയോട്ടം താലപ്പൊലി ഘോഷയാത്ര. 5.30ന് വീണാ വേണു നാദലയം.രാത്രി 8ന് കുത്തിയോട്ട ചടങ്ങുകൾ,രാത്രി 10ന് പള്ളിവേട്ട എഴുന്നള്ളത്ത്. 5ന് പ്രതിഷ്ഠാ ദിനാഘോഷം.വൈകിട്ട് 3ന് ആറാട്ട് എഴുന്നള്ളത്ത്, 6ന് ഭക്തി ഗാനസന്ധ്യ, രാത്രി 8.30 ന് കൊടിയിറക്ക്.തുടർന്ന് വലിയ കാണിക്ക.