വർക്കല:ശിവഗിരി ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ വർക്കല കൃഷിഭവന്റെയും എസ്.എൻ.ട്രസ്റ്റ് മാനേജ്മെന്റിന്റെയും സഹായത്തോടെ വേനൽക്കാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. വർക്കല അസി.കൃഷി വകുപ്പ് ഡയറക്ടർ എം.പ്രേമവല്ലി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം അജി.എസ്.ആർ.എം,കൃഷി ഓഫീസർ രാധാകൃഷ്ണൻ, അസിസ്റ്റന്റ് ബൈജു ഗോപാൽ,പ്രൊഫ.സനൽകുമാർ,പി.ടി.എ വൈസ് പ്രസിഡന്റും പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറിയുമായ ജി.ശിവകുമാർ തുടങ്ങിയവർ സംബന്ധിച്ചു.പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്, വീനസ്.സി.എൽ എന്നിവർ നേതൃത്വം നൽകി.