nanchi

കാട്ടാക്കട:തൂങ്ങാംപാറ ഇറയാംകോട് ശ്രീ മഹാദേവർ ക്ഷേത്രം ഏർപ്പെടുത്തിയിട്ടുള്ള ശ്രീ മഹാദേവ പുരസ്കാരം നാടൻ പാട്ടു കലാകാരി അട്ടപ്പാടിനഞ്ചിയമ്മയ്ക്ക് നൽകുമെന്ന് ട്രസ്‌റ്റ്‌ പ്രസിഡന്റ് ജി.സതീശ് കുമാറും സെക്രട്ടറി എം.എസ്.വിജയകുമാറും അറിയിച്ചു.15,001 രൂപയും ശില്പവും പൊന്നാടയുമാണ് പുരസ്ക്കാരം.25 ന് വൈകുന്നേരം 4.30 ന് ചെയർമാൻ എൻ.ഭാസുരാംഗന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ പുരസ്കാരം നൽകും.ഐ .ബി.സതീഷ്.എം.എൽ. പ്രതിഭകളെ ആദരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.