
തിരുവനന്തപുരം : കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഭുവനേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എം.മുനീർ,മുരളീധരൻ നായർ,കൃഷ്ണൻ കുട്ടി എന്നിവർ പ്രസംഗിച്ചു. '137' ചലഞ്ചിന്റെ കൂപ്പൺ ബൂത്ത് പ്രസിഡന്റ് താഹയ്ക്ക് നൽകി.