തിരുവനന്തപുരം:സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.നെടുമങ്ങാട് ടൗൺ,വഞ്ചുവം, തന്നിമൂട് വെമ്പ്, കുപ്പു, കുറുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ കടകളിലും മറ്റും നടത്തിയ പരിശോധനയിലാണ് ആറുകിലോയോളം വരുന്ന പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.സംഭവത്തിൽ അമ്പതോളം കേസുകളെടുത്ത് പിഴ ഈടാക്കിയതായി എക്സൈസ് സംഘം അറിയിച്ചു. റേഞ്ച് ഇൻസ്‌പെക്ടർ ജി.എ ശങ്കർ,അസി. എക്സൈസ് ഇൻസ്പെക്ടർ സഹീർഷ, പ്രിവന്റീവ് ഓഫീസർമാരായ ബിജു. എസ്, പ്രിവന്റീവ് ഓഫീസർ പ്രേമനാഥൻ, രാജേഷ് , സിവിൽ എക്സൈസ് ഓഫീസർ രാജേഷ്‌കുമാർ, അരുൺ രാജ് എന്നിവർ പങ്കെടുത്തു.