shafi-parambil

തിരുവനന്തപുരം: ഹൈഡൽ ടൂറിസവുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളിൽ മുൻമന്ത്രി എം.എം.മണിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഷാഫി പറമ്പിൽ നിയമസഭയിൽ ആവശ്യപ്പെട്ടു. ഇതുൾപ്പെടെ കെ.എസ്.ഇ.ബിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ചെയർമാൻ നടത്തിയ വെളിപ്പെടുത്തലുകൾ പരിശോധിക്കണം. ഇത്തരം പ്രവർത്തനങ്ങളുണ്ടാക്കുന്ന അധികബാദ്ധ്യത നിരക്ക് വർദ്ധനയായി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുളള നീക്കം തിരുത്തണം.

ഇടുക്കി രാജക്കാട്ട് കെ.എസ്.ഇ.ബിയുടെ ആവശ്യത്തിന് സർക്കാർ നൽകിയ 2 ഏക്കർ പുറമ്പോക്ക് ഭൂമിയാണ് അനുമതിയില്ലാതെ എം.എം.മണിയുടെ മകളുടെ ഭർത്താവിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിക്ക് നൽകിയത്. അവിടെ അനുമതിയില്ലാതെ ഏലംകൃഷി നടത്തുകയാണ്. സർക്കാർ വ്യവസ്ഥയനുസരിച്ച് സാമ്പത്തിക സുസ്ഥിരതയുള്ള സഹകരണസംഘങ്ങളെ മാത്രമേ ഹൈഡൽ ടൂറിസത്തിൽ പങ്കാളിയാക്കാൻ പാടുള്ളു. ഇതിൽ വ്യക്തമായ ക്രമക്കേടുണ്ട്.