കല്ലമ്പലം: പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഒരു ലാബ് ടെക്നീഷ്യന്റെ ഒഴിവുള്ളതായി പള്ളിക്കൽ മെഡിക്കൽ ഓഫിസർ അറിയിച്ചു. 179 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ വെള്ളിയാഴ്ച രാവിലെ 11ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടത്തുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കണം. പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ യോഗ്യതയുടെ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. യോഗ്യത - കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പ്ലസ് ടു പാസായവർ / സംസ്ഥാന സർക്കാറിന്റെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഡി.എം.എൽ.ടി / ബി.എസ്.സി.എം എൽ.ടി പാസായിരിക്കണം.