പൂവാർ: അരുവിപ്പുറം പ്രതിഷ്ഠാവർഷികവും മഹാശിവരാത്രി മഹോത്സവത്തോടും അനുബന്ധിച്ച് കരുംകുളം അടുമ്പിൽ കുടുംബക്കാരുടെ 7-ാം ഉത്സവദിവസമായ നാളെ രാവിലെ 4ന് അഭിഷേകം,4.30ന് ശാന്തിഹവനം, ഗണപതിഹവനം,5ന് ഗുരുപൂജ, 5.15ന് ഗണപതിപൂജ, 5.30ന് പ്രഭാതപൂജ, 11.30ന് ഗുരുപൂജ, വൈകിട്ട് 6ന് സന്ധ്യാപൂജ, 6.15ന് കാഴ്ചശ്രീബലി, 7 ന് 'ഉണർവ്വ് ഉദ്ഘാടനം അരുവിപ്പുറം മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ,7.15 മുതൽ ഗുരുദേവ കൃതികളുടെ സംഗീതാവിഷ്ക്കാരവും ഭജനയും,8ന് നൃത്തനൃത്ത്യങ്ങൾ,9.15ന് കരുംകുളം അടുമ്പിൻ മോയിറ്റി മെമ്മോറിയൽ ട്രസ്റ്റ് അവതരിപ്പിക്കുന്ന നാടകം 'പ്രതിരൂപങ്ങൾ.