
അഞ്ഞൂറിലധികം ചിത്രങ്ങളിൽ കെ.പി.എ.സി. ലളിത അഭിനയിച്ചു. മമ്മൂട്ടിചിത്രം ഭീഷ്മപർവ്വം, നവ്യ നായരുടെ ഒരുത്തീ എന്നീ ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്. ഇരുചിത്രങ്ങളും റിലീസിന് ഒരുങ്ങുകയാണ്. ഭീഷ്മപർവത്തിൽ കാർത്യായനിയമ്മ എന്നകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരുത്തീ യിൽ നവ്യനായരുടെ അമ്മ. 1975 (നീലപ്പൊൻമാൻ) 1978 (ആരവം), 1990 (അമരം), 1991(കടിഞ്ഞൂൺ കല്യാണം, ഗോഡ്ഫാദർ, സന്ദേശം )എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ കരസ്ഥമാക്കി. നിരവധി ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.സ്വയംവരം, നീലപ്പൊൻമാൻ, അനുഭവങ്ങൾ പാളിച്ചകൾ, മീനമാസത്തിലെ സൂര്യൻ, സന്ദേശം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കാട്ടുകുതിര, മണിച്ചിത്രത്താഴ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങളിൽ ചിലതാണ്.