നെയ്യാറ്റിൻകര:മാരായമുട്ടം ശ്രീനീലകേശി ക്ഷേത്രത്തലെ വാർഷിക മഹോത്സവം ഇന്ന് മുതൽ മാർച്ച് 5 വരെ നടക്കും.ഉത്സവദിവസങ്ങളിൽ രാവിലെ 5ന് ഗണപതി ഹോമം,ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, അന്നദാനം, വൈകിട്ട് 6.30ന് സന്ധ്യാപൂജ, രാത്രി 11.30ന് പൂജ, എഴുന്നളളിപ്പ് എന്നിവയുണ്ടാകും. ഇന്ന് വൈകിട്ട് 4ന് ദേവിയെ ഉത്സവത്തിനായി പുറത്തെഴുന്നളളിക്കും. 25ന് വൈകിട്ട് 7.15ന് കവിയരങ്ങ്. 26ന് രാത്രി 8.10ന് കലാസന്ധ്യ. 27ന് വൈകിട്ട് 6.45ന് 501 തട്ടപൂജയും നെയ്യ് വിളക്കും. 28ന് വൈകിട്ട് 5.30ന് താംബൂല പുഷ്പാർച്ചന. 6ന് ദീപക്കാഴ്ച. 7.15ന് ഫ്യൂഷൻ ശിങ്കാരിമേളം. രാത്രി 9ന് ഡാൻസ്. മാർച്ച് 1ന് വൈകിട്ട് 7.15ന് സാംസ്ക്കാരിക സദസ്. ഭദ്രകിരണം സമ‌ർപ്പണം. 8.45ന് ഭജന. 2ന് വൈകിട്ട് 5.30ന് അൻപൊലിവും തിരുമുൽക്കാഴ്ചും. തുടർന്ന് നാരങ്ങാവിളക്ക്, മംഗല്യ തീർത്ഥം. രാത്രി 8ന് മാനസ ജപലഹരി. 3ന് വൈകിട്ട് 6.45ന് തിരുവിളക്ക് പൂജ. 4ന് വൈകിട്ട് 3.30ന് കുത്തിയോട്ടം, താലപ്പൊലി. നെയ്യാണ്ടിമേളം, ശിങ്കാരിമേളം, ഉരുൾനേർച്ച. രാത്രി 9.30 ന് ധമാക്ക. സമാപനദിവസമായ 5ന് പതിവ് പൂജകൾക്ക് ശേഷം രാത്രി 7ന് നടക്കുന്ന ഗുരുസിയോടെ ഉത്സവം സമാപിക്കും.