
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5023 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.15 ശതമാനാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 61,612 സാമ്പിളുകൾ പരിശോധിച്ചു. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ് (825). തിരുവനന്തപുരവും കോഴിക്കോടുമാണ് തൊട്ടുപിന്നിൽ (574). ഇരുപത്തിനാല് മണിക്കൂറിനിടെയുണ്ടായ 13, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54, അപ്പീൽ നൽകിയ 121 മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ മരണം 64,591 ആയി.