തിരുവനന്തപുരം: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളിലെ കടൽഭിത്തി നിർമാണം പുരോഗമിച്ചു വരികയാണെന്ന് മന്ത്റി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
..........................................
പതിയാങ്കരയിൽ മേഖലയിൽ
പതിയാങ്കര........................13 പുലിമുട്ടുകൾ
ആറാട്ടുപുഴ.......................21
വട്ടച്ചാൽ............................16
..................................
ഹരിപ്പാട് നിയോജക മണ്ഡലത്തിൽ വട്ടച്ചാലിലെ നെല്ലാനിക്കലിൽ പുലിമുട്ടുകളുടെ നിർമ്മാണത്തിനു വേണ്ടി കിഫ്ബി സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്.
ആറാട്ടുപുഴ പഞ്ചായത്തിലെ 1, 16, 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന ആലപ്പുഴ ബസ് സ്റ്റാൻഡ് മുതൽ മംഗലം വരെയുള്ള മേഖലയിൽ കാർത്തിക ജംഗ്ഷൻ മുതൽ പതിയങ്കര വരെയുള്ള 2.30 കിലോ മീറ്റർ കടൽ തീരത്തെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി 341.96 കോടി രൂപയുടെ ടെന്റേറ്റീവ് ഡിസൈൻ പ്രകാരമുള്ള എസ്റ്റിമേറ്റും ഡി.പി.ആർ, തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പള്ളിപാട്ടുമുറി മുതൽ പല്ലന വരെ 2.8 കി. മീറ്റർ കടൽത്തീരത്തേക്ക് 750.92 കോടി രൂപയ്ക്കുമുള്ള ടെന്റെറ്റിവ് ഡിസൈൻ പ്രകാരമുള്ള എസ്റ്റിമേറ്റ്, ഡി.പി.ആർ എന്നിവ തയ്യാറാക്കിയിട്ടുണ്ട്.
ശേഷിക്കുന്ന പ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്ന ആറാട്ടുപുഴ പഞ്ചായത്തിലെ പെരുമ്പള്ളിയിൽ 550 മീറ്റർ കടൽത്തീരത്തേക്ക് 10.61 കോടി രൂപയ്ക്കും തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പതിയങ്കര മുതൽ കോട്ടമുറി വരെ 600 മീറ്റർ കടൽത്തീരത്തേക്ക് 11.51 കോടി രൂപയ്ക്കും തൃക്കുന്നപ്പുഴ ജംഗ്ഷനിൽ 700 മീറ്റർ കടൽത്തീരത്തേക്ക് 13.30 കോടി രൂപയ്ക്കും ടെന്റേറ്റീവ് ഡിസൈൻപ്രകാരമുള്ള എസ്റ്റിമേറ്റും ഡി.പി.ആറും തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.