
തിരുവനന്തപുരം:ഇന്ത്യയിൽ ആദ്യമായി സായി കിരൺ പദ്ധതിയിലൂടെ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ്-കേരള നിംസ് മെഡിസിറ്റിയുമായി ചേർന്ന് സൗജന്യ വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തുന്നു. നെയ്യാറ്റിൻകര നിംസ് മെഡിസിറ്രിയിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടത്താൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനെ ക്ഷണിച്ചിട്ടുണ്ട്. പ്രോജക്‌ടിന്റെ എം.ഒ.യു ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ഫൗണ്ടർ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെ.എൻ ആനന്ദകുമാർ നൂറുൽ ഇസ്ലാം എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ചെയർമാൻ ഡോ.എ.പി മജീദ്,നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്‌ടർ എം.എസ് ഫൈസർഖാൻ എന്നിവർ ചേർന്ന് ഒപ്പുവച്ചു. യോഗത്തിൽ ഡോ.സാജു,അഡ്വ.ഹരി എന്നിവർ പങ്കെടുത്തു.