തിരുവനന്തപുരം: ഒരുമാസത്തെ ഇടവേളയ്‌ക്ക് ശേഷം പൊന്മുടിയിൽ പ്രവേശനം അനുവദിച്ചതോടെ സഞ്ചാരികളുടെ തിരക്കേറി. ആദ്യദിനമായ ഇന്നലെ ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി നൂറ് കണക്കിന് സഞ്ചാരികളെത്തി. വനംവകുപ്പിന് കീഴിൽ തിരുവനന്തപുരം വനവികാസ് ഏജൻസിയുടെ നേതൃത്വത്തിലാണ് സന്ദർശകരെ പ്രവേശിപ്പിച്ചത്.
രാവിലെ 8 മുതൽ വൈകിട്ട് നാലുവരെയാണ് പ്രവേശനം. പകൽ സമയത്ത് ചൂട് കടുത്തിട്ടുള്ളത് സന്ദർശകരെ അസ്വസ്ഥരാക്കുന്നുണ്ട്. രാവിലെയും വൈകിട്ടുമാണ് നേരിയ തണുപ്പ് അനുഭവപ്പെടുന്നത്. 40 രൂപയാണ് എൻട്രി ഫീസ്. നാലുചക്ര വാഹനങ്ങൾക്ക് 40ഉം ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയും ഫീസ് നൽകണം.