തിരുവനന്തപുരം:ചന്തവിള കൊക്കോട്ട് ശ്രീതമ്പുരാൻ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 25ന് ആരംഭിച്ച് മാർച്ച് ഒന്നിന് അവസാനിക്കും. 25ന് രാവിലെ 9.30ന് നാഗരൂട്ട്.26ന് വൈകിട്ട് 5.30ന് സഹസ്രനാമാർച്ചന.28ന് വൈകിട്ട് 4.15ന് പഞ്ചവാദ്യം,4.30ന് പുറത്തെഴുന്നള്ളത്ത്.മാർച്ച് ഒന്നിന് രാവിലെ 10ന് പൊങ്കാല,രാവിലെ 11ന് അന്നദാനം, ഉച്ചയ്‌ക്ക് 12ന് ചതുശതനിവേദ്യം,വൈകിട്ട് 6.15 മുതൽ അഖണ്ഡനാമജപയജ്ഞം.രാത്രി 12ന് യാമപൂജ.