
പാലോട്:പ്ലാവറ കൈരളി ഗ്രന്ഥശാലയുടെയും നെഹ്റു യുവകേന്ദ്രയുടേയും സംയുക്താഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് പ്രോഗ്രാം നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി ഉദ്ഘാടനം ചെയ്തു.എ.എസ് ബിനു അദ്ധ്യക്ഷത വഹിച്ചു.പാലോട് എംപ്ലോയിമെന്റ് ഓഫീസർ സന്തോഷ് കുമാർ, കരിയർ ഗൈഡൻസ് സെന്റർ കൗൺസിലർമാരായ സനൽകുമാർ,മനോജ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ സുമേഷ് , അനീഷ്, എൻ. വൈ. കെ. കോ ഓർഡിനേറ്റർ വിഷ്ണു ഷാജി ലൈബ്രേറിയൻ ബീന എന്നിവർ പങ്കെടുത്തു.കെ.എസ് ബിമൽ സ്വാഗതവും ജി.സോമസുന്ദരൻ നന്ദിയും പറഞ്ഞു.