
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനായി പുതിയ ബെൻസ് കാർ വാങ്ങാൻ 85.18ലക്ഷം രൂപ അനുവദിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. മേഴ്സിഡസ് ബെൻസ് ജി.എൽ.ഇ കാറാണ് വാങ്ങുന്നത്. പത്തുവർഷത്തിലേറെയായി ഗവർണർമാർ ഉപയോഗിക്കുന്ന നിലവിലെ കാർ ഒന്നര ലക്ഷം കിലോമീറ്ററിലേറെ ഓടിക്കഴിഞ്ഞു. പുതിയ കാർ വാങ്ങാൻ രാജ്ഭവനിലെ മെക്കാനിക്കൽ അസി.എൻജിനിയർ നൽകിയ ശുപാർശ അംഗീകരിച്ചാണ് പണം അനുവദിച്ചത്. ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ കാർ മാറണമെന്നാണ് സുരക്ഷാചട്ടം. . പുത്തൻ കാർ ഉടൻ രാജ്ഭവനിലെത്തും.
എം.എച്ച്.ഒ ഫറൂഖ് ഗവർണറായിരിക്കെ 2011ലാണ് ഇപ്പോഴത്തെ ബെൻസ് കാർ വാങ്ങിയത്. നിഖിൽ കുമാർ, ഷീലാദീക്ഷിത്, പി.സദാശിവം എന്നിവർ ഉപയോഗിച്ചു. പി.സദാശിവത്തിന്റെ കാലയളവിൽ തന്നെ വാഹനം ഒരുലക്ഷം കിലോമീറ്റർ കടന്നിരുന്നു. ഒരുബെൻസും കാമ്രിയും മൂന്ന് ഇന്നോവയുമാണ് രാജ്ഭവനിലുള്ളത്.