തിരുവനന്തപുരം:പ്യൂൺ തസ്തികയിലെ നിയമനം കോൺട്രാക്ട് ജോലിക്കാർക്ക് നൽകിയ കാനറാബാങ്ക് നടപടിയിൽ പ്രതിഷേധിച്ച് ബെഫിയുടെ നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരം സർക്കിൾ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി.സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കല്ലറ മധു ഉദ്ഘാടനം ചെയ്തു.കാനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി.സുരേഷ്‌കുമാർ, സിൻഡിക്കേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ. പരമേശ്വര കുമാർ, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജോ.സെക്രട്ടറി വി.സുഭാഷ്, ബെഫി ജില്ലാ പ്രസിഡന്റ് കെ.ഹരികുമാർ, ജില്ലാ സെക്രട്ടറി എസ്.എൽ.ദിലീപ് എന്നിവർ സംസാരിച്ചു.