
കുറ്റിച്ചൽ:കുറ്റിച്ചൽ എസ്.സ്പെഷ്യൽ സ്കൂളിന്റെയും പാങ്ങപ്പാറ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ രക്ഷകർതൃപരിശീലനവും ബോധവത്കരണ ക്ലാസും കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ രക്ഷാധികാരി സുനിതകുമാരി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം എലിസബത്ത് സെൽവരാജ്,പ്രിൻസിപ്പൽ തങ്കമണി,വൈസ് പ്രിൻസിപ്പൽ ഷീബ,സ്കൂൾ മാനേജർ എസ്.കെ.ചന്ദ്രൻ,ശാലിനി എന്നിവർ സംസാരിച്ചു.മെഡിക്കൽ കോളെജ് ഫിസിയോത്തെറാപ്പി ഡോക്ടർ ഡോ.ബുനുജെയിംസ്,ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീരശ്മി,സ്പെഷ്യൽ എഡ്യൂക്കേറ്റർ ധന്യ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.