തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ ചോദ്യോത്തരവേള നടക്കുന്നതിനിടെ അഞ്ചുമിനിട്ടു നേരം വൈദ്യുതി തടസപ്പെട്ടു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയായിരുന്നു ഇത്. ഉദ്യോഗസ്ഥ,​ മീഡിയ,​ സന്ദർശക ഗാലറികളിലെ ലൈറ്റുകൾ അണഞ്ഞു. സാങ്കേതിക പ്രശ്നം പരിഹരിച്ച് ഉടൻ പുന:സ്ഥാപിച്ചു.