പൊങ്കാല മാർച്ച് ആറിന്
തിരുവനന്തപുരം: കൊഞ്ചിറവിള ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 26ന് കൊടിയേറി മാർച്ച് 7ന് അവസാനിക്കും. 26ന് രാവിലെ 10.40നും 11.10നും മദ്ധ്യേ ദേവിയെ കാപ്പുകെട്ടി കുടിരുത്തും. രാത്രി 7ന് സാംസ്കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും. 28ന് രാവിലെ 9.18ന് കുത്തിയോട്ട വ്രതാരംഭം. ദിവസവും രാവിലെ 7.30 മുതൽ ലളിതാ സഹസ്രനാമ പാരായണവും നടക്കും. 4ന് രാത്രി 7.15 മുതൽ സർപ്പബലി. 6ന് രാവിലെ 9.50നും 10.20നും മദ്ധ്യേ പൊങ്കാല. ഉച്ചയ്‌ക്ക് 12ന് ഉരുൾനേർച്ച, താലപ്പൊലി. 2.35നും 2.55നും മദ്ധ്യേ പൊങ്കാല നിവേദ്യം. രാത്രി 8.30നും 8.45നും മദ്ധ്യേ കുത്തിയോട്ടം,ചൂരൽക്കുത്ത്. രാത്രി പത്തിന് പുറത്തെഴുന്നെള്ളിപ്പ്. ഗജപ്രജാപതി കാഞ്ഞിരക്കാട്ട് ശേഖരൻ തിടമ്പേറ്റും. 7ന് രാത്രി 8.30നും 8.55നും മദ്ധ്യേ കാപ്പഴിപ്പ്, പുലർച്ചെ ഒന്നിനുശേഷം കുരുതി സമർപ്പണത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും.