
മമ്മൂട്ടിയുടെ ഭീഷ്മപർവ്വം, ദുൽഖർ സൽമാന്റെ ഹേയ് സിനാമിക എന്നീ ചിത്രങ്ങൾ മാർച്ച് 3ന് റിലീസ് ചെയ്യും. അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വത്തിന്റെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങി. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം എട്ടുലക്ഷത്തിലധികം പ്രേക്ഷകരാണ് ട്രെയിലർ കണ്ടത്. 15 വർഷത്തിനുശേഷം മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ നദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, സ്രിന്ധ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അബുസലിം, സുദേവ് നായർ, മാല പാർവതി എന്നിവരാണ് മറ്റു താരങ്ങൾ. അമൽ നീരദും ദേവത്ത് ഷാജിയും ചേർന്നാണ് രചന. പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് സിനാമിക. കാജൽ അഗർവാളും അദിതി റാവുമാണ് ഈ തമിഴ് ചിത്രത്തിൽ ദുൽഖറിന്റെ നായികമാർ. കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവ മധൻ കാർക്കി നിർവഹിക്കുന്നു. ഗോവിന്ദ് വസന്ത് ആണ് സംഗീത സംവിധാനം.