
സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഹിന്ദി റീമേക്കിൽ സാനിയ മൽഹോത്ര നായിക. ആരതി കാവത്താണ് ചിത്രത്തിന്റെ സംവിധായിക. ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. വിക്കി ദാരി ആണ് നിർമ്മാണം. ചിത്രത്തിലെ മറ്റു അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. മലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ഒ.ടി.ടി റിലീസായാണ് റിലീസ് ചെയ്തത്.